This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള ബുക്ക് മാര്‍ക്കറ്റിങ് സൊസൈറ്റി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള ബുക്ക് മാര്‍ക്കറ്റിങ് സൊസൈറ്റി

ബുക്ക് മാര്‍ക്കറ്റിങ് സൊസൈറ്റിയുടെ സഞ്ചരിക്കുന്ന പുസ്തകശാല

സാംസ്കാരിക വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വയംഭരണ സ്ഥാപനം. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും കേരള സാഹിത്യ അക്കാദമി, നാഷണല്‍ ബുക്ക് ട്രസ്റ്റ്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, സര്‍വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റ്യൂട്ട്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, സംഗീത നാടക അക്കാദമി, പുരാവസ്തുവകുപ്പ് തുടങ്ങിയ സാംസ്കാരിക സ്ഥാപനങ്ങളുടെ പ്രസിദ്ധീകരണങ്ങള്‍ വിപണനം നടത്തുന്നതിനുള്ള ഒരു ഏജന്‍സിയാണ് കേരള ബുക്ക് മാര്‍ക്കറ്റിങ് സൊസൈറ്റി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 11 ശാഖകള്‍ മുഖേനയും സഞ്ചരിക്കുന്ന വില്പനക്കൌണ്ടറില്‍ക്കൂടിയും സൊസൈറ്റി പുസ്തകങ്ങള്‍ വില്പന നടത്തുന്നു. പുസ്തക വില്പന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുസ്തകമേളകള്‍ സംഘടിപ്പിക്കുകയും മറ്റു പുസ്തകപ്രദര്‍ശനമേളകളില്‍ പങ്കെടുക്കുകയും ചെയ്യുന്നു. സഞ്ചരിക്കുന്ന പുസ്തകശാലയുമുണ്ട്. തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിക്കുസമീപമുള്ള കെട്ടിടത്തിലാണ് നിലവില്‍ (2014) ബുക്ക് മാര്‍ക്കിന്റെ ആഫീസ് പ്രവര്‍ത്തിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍